Friday, October 23, 2009

നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ ‍ )-1


ആദ്യമേ തന്നെ ഒരു ക്ഷമാപണം - ഇതു ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ , ഒന്നും മനപ്പൂര്‍വ്വം അല്ല. എല്ലാം ഞാന്‍ ചെയ്ത പാപങ്ങള്‍ , സദയം ക്ഷമിക്കുക.ഈ സംഭവസ്തലത്തു നമുക്കെത്തിച്ചേരണം എങ്കില്‍ ഏകദേശം 22 വര്‍ഷങ്ങള്‍ പുറകിലേക്കു നടക്കേണ്ടീവരും . നാട്ടിന്‍ പുറത്തിന്ടെ നിഷ്കളങ്കഭാവം ചിലയിടങ്ങളില്‍ തെളിഞ്ഞുകാണൂന്ന എന്ടെ കൊച്ചുഗ്രാമം - ഓതറയിലേക്കു ഞാന്‍ ക്ഷണിക്കുന്നു. ഒരു മെയ് മാസം ആണെന്നാണു എന്ടെ ബലമായ വിശ്വാസം . ഓതറയുടെ നെഞ്ചില്‍ സ്തിതിചെയ്യുന്ന ഭഗവാന്‍ ക്രിഷ്ണന്റെ ക്ഷേത്രം ആണു സ്തലം . ഞാന്‍ അന്നു എട്ടിലോ ഒന്‍ പതിലോ പടിക്കുന്ന സമയം , ഏശുദാസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ മന്യ വ്യക്തിയാണു ക്ഷേത്രത്തിലെ വസ്തുക്കള്‍ പാട്ടത്തില്‍ ക്രിഷിചെയ്യാന്‍ എടുത്തിരിക്കുന്നതു. ചെറൂപ്പത്തിന്ടെ ചുറുചുറുക്കില്‍ എന്തു തോന്ന്യസ്സ്വും ചെയ്യുന്ന ഞാനും കുറെ കൂട്ടുകരും അന്നു രാത്രി അവിടെ കൂടുവാന്‍ തീരുമാനിച്ചു. മുന്‍ പ്ലാന്‍ അനുസരിച്ചു പൊറോട്ട ഇറച്ചി വാങ്ങാന്‍ പോയ ഒരു മഹാന്‍ തലേദിവസം വിളിച്ച തെറീ ഹരിപ്പാടന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമക്കു മനസിലാകാഞ്ഞൊ എന്തൊ ഹെര്‍മന്‍ ഗുണ്ടര്‍ട്ടു പോലും കേട്ടിട്ടില്ലാത്ത ചിലമലയാളപദവലി കേട്ടു പേടിച്ചരണ്ട മാന്‍പേടപോലെ പൊറോട്ട വാങ്ങാന്‍ പോയ ആള്‍ കുതിച്ചുവന്നു നിന്നു. ഏതായലും വീട്ടില്‍ പോകന്‍ ഇനി സമയം എടുക്കും , ഇപ്പോള്‍ രാത്രി സമയം 9.30. പൂജാരി കല്ലിശേരിയില്‍ നിന്നും വരുന്നതിനാല്‍ ‍ 9 മണിക്കുതന്നെ ക്ഷേത്രം അടക്കും . പൊറോട്ട ഓര്‍ത്തിരുന്ന വടുക്കോലി വിജയന്‍ പറഞ്ഞു രാജേന്ദ്ര ഇന്നു കപ്പയായാല്‍ എന്ത . എല്ലാവരും പരസ്പരം നോക്കി, ശെട ഇവനെന്ത നല്ല സുഖമില്ലെ. ഈ രാത്രി എവിടൂന്നു കപ്പ വാങ്ങാന്‍ . എന്ടെ മനസ്സുവായിച്ചപോലെ വിജയന്‍ പറഞ്ഞു എടാ ഏശുദാസിന്ടെ കപ്പയല്ലെ ഉള്ളതു, ഞാന്‍ ഒന്നൂറിചിരിച്ചു, വിജയനു കാര്യം മനസ്സിലായി, കാര്യം എന്താണെന്നല്ലെ മണ്ടലകാലത്തു ഇവിടെ ഭജന ഉണ്ടാകുമ്, ഭജന്‍ കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ചില ചില്ലറ പരിപാടികള്‍ ചെയ്യാറുണ്ടു .ഭജനക്കിടയില്‍ കൊടുക്കുന്ന കടും കാപ്പിയില്‍ ഇത്തിരി നാടന്‍ ചാരായം മിക്സ് ചെയ്യും എന്നിട്ടു ചില മാന്യ വെക്തികള്‍ക്കു കൊടുക്കും , കുറച്ചുസമയത്തിനകം അവര്‍ മാന്യന്‍ അല്ലാതാകും - പിന്നെ തായില്ലെ തന്തയില്ലെ സഹൊദര കൂട്ടവും ഏതുമില്ലേ എന്നെല്ലാം പറഞ്ഞു പരസ്പരം കുത്തുപാട്ടു പാടാന്‍ തുടങ്ങും . ഇതു കേട്ടു രസിച്ചു ഞങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും . ഒരിക്കല്‍ കള്ളിവെളിച്ചത്തായി, വടുക്കോലി സാധനം മുണ്ടില്‍ ഒളിപ്പിച്ചുവരികയായിരുന്നു, അമ്പലനട കടന്നതും ജ്ചില്‍ എന്ന ശബ്ദത്തില്‍ കുപ്പി നടയില്‍ വീണുടഞ്ഞു. തൊട്ടുമുന്പില്‍ ഏശുദാസ്. ചേട്ടാ ഫിനോയില്‍ ആണു, ദെറ്റോള്‍ ആണു എന്നൊക്കെ പറഞ്ഞുനോക്കി എങ്കിലും അന്നു വടുക്കോലി എരു പെടക്കോഴിപോലെ എല്ലവരുടെയും മുന്‍പില്‍ പതുങ്ങിതൊഴുതു തടിതപ്പി എങ്കിലും , കുത്തുപാട്ടു അവിടെ അവസാനിച്ചു എന്നതായിരുന്നു ഞങ്ങളുടെ വിഷമം. ഒരു മൂടു കപ്പതന്നെ കഴിക്കാനുള്ള ആളില്ല എങ്കിലും പത്തുമൂടു കപ്പ പറിക്കാന്‍ വടുക്കോലി മറന്നില്ല. എട്ടുമൂടും റോഡില്‍ കൂടീ പോയ ഭസ്കരനു കൊടുക്കുമ്പോള്‍ സത്സ്വഭാവിയായ ഒരു മാന്യന്ടെ മൂടുപടം വിജയന്‍ സ്വയം അണിഞ്ഞിരുന്നു. കപ്പയുമായി ചുറ്റുമതില്‍ ചാടീകടന്ന ഞങ്ങള്‍ ക്ഷേത്രത്തില്‍ പായസവും മറ്റും വെക്കുന്ന അടുപ്പില്‍ വെച്ചു വേവിച്ചു. കഴുകാന്‍ വെച്ചിരുന്ന ഉരുളിയില്‍ ആണു കപ്പ വേവിക്കുന്നതു. ഭഗവാനു നേദിക്കുന്ന ഉരുളിയാണെന്നു ആര്‍ക്കും വിചാരമേ ഇല്ല. ഇതിനിടയില്‍ വടുക്കോലി മതില്‍ ചാടീ എവിടൂന്നോ കുറച്ചു കാന്താരി പറിച്ചുകൊണ്ടുവന്നു. അതു ഭഗവാനു ചന്ദനം അരക്കുന്ന കല്ലില്‍ വെച്ചരക്കുമ്പോള്‍ തെല്ലും വിഷമം തോന്നിയില്ല, ആര്‍ക്കും. .....................................തുടരും